|    Apr 27 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം

Published : 6th March 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പറുകളില്‍ നിന്നെന്ന് തെറ്റിദ്ധരിപ്പിച്ച് യുഎസിലെ ഇന്ത്യക്കാരെ വിളിച്ചാണ് തട്ടിപ്പ്. ഇന്ത്യക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുകയും പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
പാസ്‌പോര്‍ട്ട്, വിസ, എമിഗ്രേഷന്‍ എന്നിവയില്‍ കുഴപ്പമുണ്ടെന്നും അതു പരിഹരിക്കുന്നതിനു പണം വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കന്‍ സര്‍ക്കാരിന് എംബസി പരാതി നല്‍കി. പണം നല്‍കി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോവേണ്ടി വരുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയും ഫോണിലൂടെ തട്ടിപ്പുകാര്‍ മുഴക്കിയതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്കെതിരേ കരുതിയിരിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എംബസി യുഎസ് സര്‍ക്കാരിനെ അറിയിച്ചു.  എംബസിയുടേതെന്നു തോന്നിപ്പിക്കുന്ന നമ്പറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. വ്യക്തിപരമായ വിവരങ്ങള്‍ തേടി ഇന്ത്യക്കാര്‍ക്കോ വിദേശ രാജ്യക്കാര്‍ക്കോ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇത്തരത്തിലുള്ള കോള്‍ ആരും ചെയ്തിട്ടില്ലെന്ന് എംബസി അറിയിച്ചു. ഇത്തരം ഫോണ്‍ കോളുകള്‍ അടിസ്ഥാനമാക്കി പണമോ മറ്റു വിവരങ്ങളോ നല്‍കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss