|    Dec 18 Mon, 2017 1:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിന്റെ സഹായം; പാകിസ്താന്‍ ഇന്ത്യക്കെതിരേ പ്രയോഗിച്ചേക്കാമെന്ന് ഹുസയ്ന്‍ ഹഖാനി

Published : 9th December 2015 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് എഫ്-16 വിമാനങ്ങള്‍ പാകിസ്താനു നല്‍കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ അവ ഇന്ത്യക്കു നേരെ പ്രയോഗിച്ചേക്കാമെന്നു യുഎസിലെ മുന്‍ പാക് നയതന്ത്രജ്ഞന്‍ ഹുസയ്ന്‍ ഹഖാനി.
ഭീകരര്‍ക്കു നേരെ ഉപയോഗിക്കുന്നതിനു പകരം അവര്‍ ഇന്ത്യക്കു നേരെയാണ് ഉപയോഗിക്കുക. പാകിസ്താനെ പ്രീതിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുന്നതും ആണവബന്ധത്തിനുള്ള ആഹ്വാനവും. ഇത് തെക്കന്‍ ഏഷ്യയില്‍ സംഘര്‍ഷത്തിനു വഴിയൊരുക്കും.
അതിനാല്‍ ബെല്‍ജിയം ഫ്രാന്‍സിനെയും ജര്‍മനിയെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നപോലെയാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് യുഎസ് പാകിസ്താനെ പറഞ്ഞു മനസ്സിലാക്കണം- ഹഖാനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss