|    Oct 20 Sat, 2018 5:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിന്റെ യാത്രാ നിരോധനത്തില്‍ പ്രതിഷേധിച്ച് വെനിസ്വേല

Published : 27th September 2017 | Posted By: fsq

 

കാരക്കസ്: യുഎസിലേക്കു വെനിസ്വേല ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദ്യൂറോ. താന്‍ യുഎസില്‍ പോവാറുള്ളത് ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞയാഴ്ച നടന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ വെനിസ്വേലന്‍ പ്രസിഡന്റിനെ ഏകാധിപതിയെന്നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിളിച്ചിരുന്നു. വെനിസ്വേലയില്‍ നിന്നു യുഎസിലേക്കു യാത്രചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍മാര്‍ക്കും അവരുടെ കുടുംബത്തിനും മാത്രമേ ഇനി അനുമതിയുള്ളൂ. കൂടാതെ ഉത്തര കൊറിയ, ചാഡ് തുടങ്ങി ഏഴുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു കര്‍ശന വിലക്കുമുണ്ട്. നേരത്തെ വെനിേസ്വലയുടെ വിദേശകാര്യ മന്ത്രി ട്രംപ് ലോക ഭരണാധികാരിയാണെന്നു നടിക്കുന്നതായും കുറ്റപ്പെടുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss