|    Jul 18 Wed, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിന്റെ തെറ്റായ നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുമെന്ന് ഖാംനഇ

Published : 18th September 2017 | Posted By: fsq

 

ദുബയ്: ഇറാന്‍ ആണവകരാറിനെതിരായ യുഎസിന്റെ തെറ്റായ ഏതു നീക്കത്തിനെതിരേയും ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.  ഇറാന്‍ ആണവ കരാറിനെതിരായ ഏത് തെറ്റായ നീക്കത്തിനെതിരേയും ശക്തമായി നിലകൊള്ളുമെന്നും ഖാംനഇ വ്യക്തമാക്കി. ആണവകരാറിന്റെ അന്തസ്സത്ത ഇറാന്‍ ലംഘിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. 2015ലായിരുന്നു ഇറാനും ആഗോള സാമ്പത്തികശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാര്‍ പ്രാബല്യത്തില്‍ വന്നത്. കരാറിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരായ ഉപരോധങ്ങളില്‍ യുഎസ് ഇളവ് വരുത്തിയിരുന്നു. എന്നാല്‍, യുഎസില്‍ പുതുതായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ ഇറാനെതിരേ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ക്ക് അടുത്തിടെ യുഎസ് അനുമതി നല്‍കുകയും ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss