|    Nov 14 Wed, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിനെതിരേ ചൈനയുടെ സൈനിക പരിശീലനം: പെന്റഗണ്‍

Published : 18th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരേയുള്ള സൈനിക പരിശീലനം എന്ന് തോന്നിപ്പിക്കുമാറ് ചൈന ബോംബര്‍ പരിശീലനങ്ങള്‍ വര്‍ധിപ്പിച്ചതായി പെന്റഗണ്‍. ഇറക്കുമതിക്കു മേല്‍ അധികനികുതി ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനിടെയാണ് പെന്റഗണ്‍ റിപോര്‍ട്ട്. ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താനുള്ള ചൈനയുടെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന റിപോര്‍ട്ടില്‍ 2017ല്‍ പ്രതിരോധ രംഗത്ത് ചൈന 1900 കോടി ഡോളറിലധികം ചെവഴിച്ചതായും പറയുന്നു. മൂന്നു വര്‍ഷത്തിനകം ചൈന ജലോപരിതല ബോംബര്‍ സജ്ജീകരണങ്ങള്‍ ത്വരിതഗതിയില്‍ വികസിപ്പിച്ചതായും നിര്‍ണായക സമുദ്ര മേഖലകളില്‍ പരിശീലനം നേടിയതായും പെന്റഗണ്‍ റിപോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ ശക്തിപ്രകടനങ്ങളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാവുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss