|    Aug 21 Tue, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിനെതിരേ ആഞ്ഞടിച്ച് ഖാംനഇ

Published : 14th June 2017 | Posted By: fsq

 

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കു പിന്നില്‍ യുഎസാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ഐഎസിനെതിരായ യുഎസിന്റെ പോരാട്ടം ‘അസംബന്ധ’മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസും അതിന്റെ ഏജന്റുമാരുമാണ് പശ്ചിമേഷ്യയിലെ അസ്ഥിരതയുടെ സ്രോതസ്സ്. ഐഎസിന്റെ പിറവിക്കു പിന്നില്‍ യുഎസാണ്. ഉന്നത ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഖാംനഇ ആരോപണം ഉന്നയിച്ചത്. യുഎസും മേഖലയിലെ അവരുടെ സഖ്യകക്ഷിയായ സൗദിയും ഐഎസ് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. 1979ലെ ഇറാന്‍ ഇസ്്‌ലാമിക വിപ്ലവത്തിനു പിന്നാലെ ഇറാനും യുഎസിനുമിടയിലെ നയതന്ത്രബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss