|    Jun 25 Mon, 2018 12:20 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഫ്‌സി ഫുട്ബോള്‍ മേള ഒക്ടോബറില്‍; ലോഗോ പ്രകാശനം ചെയ്തു

Published : 11th June 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ അല്‍ ഖോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഫുട്ബോള്‍ മേള ഒക്ടോബര്‍ ആദ്യവാരം നടക്കും. ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിലായിരിക്കും അരങ്ങേറുക. യുഎസ്ജി ബോറല്‍ കമ്പനി മുഖ്യ പ്രായോജകരാവും. ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ദാദാബായ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഹാരിസ് ശംസുദ്ദീന്‍ ക്ലബ്ബ് ചെയര്‍മാന്‍ രാജു കെ ലുക്കാസിന് നല്‍കി നിര്‍വഹിച്ചു. മുഹമ്മദ് നിഷാദ്, ഷമീം, ആശി മൊഗ്രാള്‍, സി അബ്ദുല്‍ റസാഖ്, റഷീദ് മനമാറി, ഷബീര്‍ ആക്കോട്, ഷബീര്‍ അബ്ദുല്ല, ശിഹാബ് നിലു, ശരീഫ് മാണൂര്‍, നൗശാദ് അലനല്ലൂര്‍, അഷ്റഫ് തലപ്പുഴ സംബന്ധിച്ചു. വൃക്കരോഗം ബാധിച്ച നിര്‍ധനയായ യുവതിക്കു വേണ്ടി ക്ലബ്ബ് സമാഹരിച്ച ധനസഹായം യോഗത്തില്‍ കൈമാറി. ജാസിം, നസീം, ഫൈസല്‍, മാത്യു തോമസ്,, റിയാസ് എടത്തനാട്ടുകര പരിപാടിക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss