|    Nov 15 Thu, 2018 6:20 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഫ്സി ഫുട്ബോള്‍ മേള; ഖതീഫ്, യുഎഫ്‌സി ടീമുകള്‍ സെമിയില്‍

Published : 4th November 2018 | Posted By: AAK

ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ മേളയില്‍ ദിമാ എഫ്‌സി ഖതീഫും യുഎസ്ജി ബോറല്‍ യുനൈറ്റഡ് എഫ്‌സിയും സെമിയില്‍ പ്രവേശിച്ചു. ആവേശകരമായ മൂന്നാം ക്വാര്‍ട്ടര്‍ മത്സരം ഓരോ ഗോള്‍ നേടി സമനില പാലിച്ചതിനാല്‍ ടൈബ്രേക്കറിലൂടെയാണ് കരുത്തരായ ഖാലിദിയയെ തോല്‍പിച്ച് ഖതീഫ് സെമിയില്‍ കടന്നത്. ദിലീപ് (ഖതീഫ്), ജഗദീഷ് (ഖാലിദിയ) എന്നിവരാണ് ഗോളുകള്‍ നേടിയത്. തുടര്‍ന്ന് നടന്ന മല്‍സരത്തില്‍ ആതിഥേയരായ യൂനൈറ്റഡ് എഫ്‌സി ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് എഫ്‌സിഡി തെക്കേപ്പുറത്തെ തകര്‍ത്തെറിഞ്ഞു. യുഎഫ്‌സിക്കു വേണ്ടി റഷീദ് രണ്ടും അജ്മല്‍, തമീം, നിസാം ഓരോ ഗോളും നേടി. റഊഫിന്റെ വകയാണ് തെക്കേപുറത്തിന്റെ ആശ്വാസ ഗോള്‍. ഷാഹിദ് (ഖതീഫ്), റിന്‍ഷാദ് (യുഎഫ്‌സി) മികച്ച കളിക്കാരായി. സ്വദേശി റഫറിമാരായ അബ്ദുല്‍ അസീസ് അല്‍ ഷഹ് രി, ഖാലിദ് അല്‍ ഖാലിദി, ഫൈസല്‍ അല്‍ ഖാലിദി എന്നിവര്‍ക്കൊപ്പം അബ്ദുര്‍റഹ്മാന്‍ വാണിയമ്പലം കളി നിയന്ത്രിച്ചു.

വിശിഷ്ടാതിഥി ദിമാ ടിഷ്യു എംഡി മുഹമ്മദ് ഷാഫി, സാമൂഹിക പ്രവര്‍ത്തകരായ ഉണ്ണി ഏങ്ങണ്ടിയൂര്‍, അബ്ദുല്‍ സലാം ജാംജൂം, അബ്ദുര്‍റഹ്മാന്‍ കൊടുവള്ളി, അബ്ദുല്‍ സലാം മമ്പാട്, അബ്ദുല്‍ ഹക്കീം തെക്കില്‍, മുസ്തഫ തലശ്ശേരി, തോമസ് തൈവളപ്പില്‍, നൗഷാദ് മൂത്തേടം, രാജു കെ ലുക്കാസ്, ഫിറോസ് കോഴിക്കോട്, ആബിദ് ഹുസൈന്‍, മുഹമ്മദ് തബരീഷ്, മുനിയാസ് തെക്കേപ്പുറം, സി അബ്ദുല്‍ റസാഖ്, സഹീര്‍ മജ്ദാല്‍, ഷമീര്‍ സാം കളിക്കാരുമായി പരിചയപ്പെടുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. നിബ്രാസ് ശിഹാബ്, ശരീഫ് മാണൂര്‍, ഗഫൂര്‍ കട്ടുപ്പാറ, ജസീല്‍ ചേന്ദമംഗല്ലൂര്‍ നേതൃത്വം നല്‍കി. ഖാദിസിയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ അടുത്ത വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന ആദ്യ സെമിയില്‍ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി, ജോളിവുഡ് മലബാര്‍ യുനൈറ്റഡ് എഫ്‌സിയുമായി മാറ്റുരയ്ക്കും. രണ്ടാം സെമിയില്‍ യുഎസ്ജി ബോറല്‍ യുഎഫ്‌സിയും ദിമാ എഫ്‌സി ഖതീഫും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നവംബര്‍ 16നാണ് മേളയുടെ കലാശപ്പോരാട്ടം. ജേതാക്കള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും കൂടാതെ അല്‍ കര്‍സ്ഫ് ഷിപ്പിങ് കമ്പനിയുടെ പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്.

പടം (യുഎഫ്‌സി ഫുട്‌ബോള്‍ മേളയില്‍ ദിമാ ടിഷ്യു എംഡി മുഹമ്മദ് ഷാഫി കളിക്കാരുമായി പരിചയപ്പെടുന്നു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss