|    Dec 15 Sat, 2018 4:41 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഫ്സി ഫുട്ബോള്‍ മേള; കലാശപ്പോരാട്ടം ബദറും യുനൈറ്റഡും തമ്മില്‍

Published : 14th November 2018 | Posted By: AAK

ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബ് പത്താം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യുഎസ്ജി ബോറല്‍ സോക്കര്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ പ്രവിശ്യയിലെ കരുത്തരായ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്‌സി ആതിഥേയരുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ഉനൈസ് നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ബദര്‍ എഫ്‌സി, ജോളിവുഡ് മലബാര്‍ യുനൈറ്റഡിനെ തോല്‍പിച്ച് ഫൈനലില്‍ പ്രവേശിച്ചത്. ദിമാ എഫ്‌സി ഖത്വീഫുമായുള്ള രണ്ടാം സെമി മല്‍സരത്തില്‍ സെല്‍ഫ് ഗോളിന് പിറകിലായിരുന്ന യുഎഫ്‌സി ശക്തമായി തിരിച്ചടിച്ചാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വിജയിച്ചത്. അസ്‌ലം, റഷീദ് എന്നിവര്‍ യുഎഫ്‌സിക്കുവേണ്ടി ഗോളുകള്‍ നേടി. മികച്ച കളിക്കാരായി ഉനൈസ് (ബദര്‍), അസ്ലം (യുഎഫ്‌സി) എന്നിവരെ തിരഞ്ഞെടുത്തു.

മുഖ്യതിഥികളായ മോഡേണ്‍ ട്രേഡ് റീജ്യനല്‍ മാനേജര്‍ അഹ്മദ് അബ്ദുര്‍റഹിം അല്‍ അഖ്താശ്, അക്കൗണ്ട് മാനേജര്‍ റാഷിദ് ഇര്‍ഫാന്‍, സെയില്‍സ് റെപ് അമീര്‍ ഹുസൈന്‍ ജമാല്‍, സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി എം നജീബ്, കബീര്‍ കൊണ്ടോട്ടി, അബു സഈദ് ഗാംദി, അഷ്‌റഫ് നാണി, അബ്ദുല്ല ഷാജി, മുഹമ്മദ് റാഫി, അഹമദ്, ജമാല്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിക്കുകയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ഖാദിസിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നവംബര്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് കലാശ മല്‍സരം ആരംഭിക്കുന്നത്. പ്രൗഢഗംഭീരമായി അരങ്ങേറുന്ന സമാപന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ കെഎഫ്‌യുപിഎം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ശഹ്‌രി, സൗദി കലാകാരന്‍ ഹാഷിം അബ്ബാസ് ഹുസൈന്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു. മേളയിലെ ജേതാക്കള്‍ക്ക് യുഎസ്ജി ബോറല്‍ ട്രോഫിയും റണ്ണേഴ്സിന് ദാദാബായ് ട്രാവല്‍സ് ട്രോഫിയും കൂടാതെ അല്‍ കര്‍സ്ഫ് ഷിപ്പിങ് കമ്പനിയുടെ പ്രൈസ് മണിയും സമ്മാനിക്കുന്നതാണ്.

പടം (ഫൈനലില്‍ പ്രവേശിച്ച യുഎഫ്‌സി ടീമിനുള്ള ഉപഹാരം മുഖ്യാതിഥി മോഡേണ്‍ ട്രേഡ് റീജ്യനല്‍ മാനേജര്‍ അഹ്മദ് അബ്ദുര്‍റഹിം കൈമാറുന്നു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss