|    Jan 23 Mon, 2017 6:12 am
FLASH NEWS

യുഎപിഎ: സര്‍ക്കാര്‍ നയം പുനപ്പരിശോധിക്കണം: പോപുലര്‍ ഫ്രണ്ട്

Published : 9th October 2016 | Posted By: SMR

UAPA

കോഴിക്കോട്: കേരളത്തില്‍ യുഎപിഎ ചുമത്തുന്നത് വര്‍ധിച്ചുവരുകയാണെന്നും ഇത്തരം ഭീകരനിയമങ്ങള്‍ കണ്ണുംപൂട്ടി പ്രയോഗിക്കുന്നതിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ തങ്ങളുടെ നയം പുനപ്പരിശോധിക്കണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നേരത്തേ സലഫി പ്രസംഗകനായ ഷംസുദ്ദീന്‍ പാലത്തിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേരളത്തിലെ മതസൗഹാര്‍ദാന്തരീക്ഷത്തിന് പരിക്കേല്‍പിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതുകൊണ്ട് ആ നടപടിയോട് ആരും വിയോജിച്ചില്ല. എന്നാല്‍, നിലവില്‍ 153എ പ്രകാരം കേസെടുത്തിരിക്കെ യുഎപിഎ കൂടി ചുമത്തിയത് പോലിസിന്റെ അതിരുവിട്ട അമിതാധികാരപ്രയോഗമാണ്.
മതേതര സര്‍ക്കാരാണെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും മുസ്‌ലിം പേരുള്ളവര്‍ക്കെതിരേ മാത്രമാണ് ഭീകരനിയമങ്ങള്‍ ചാര്‍ത്തുന്നത്. സമാനരീതിയിലോ അതിനെക്കാള്‍ ഭീകരമായോ വിദ്വേഷപ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്ന സംഘപരിവാര നേതാക്കള്‍ സൈ്വരവിഹാരം തുടരുമ്പോഴാണ് അതിനെതിരേ നടപടി സ്വീകരിക്കാതെ വിവേചനം കാട്ടുന്നത്.
മുസ്‌ലിം ഭീകരതയുടെ പേരില്‍ ആകുലപ്പെടുന്ന മുഖ്യമന്ത്രി ഹിന്ദുത്വഭീകരതയും, വിദ്വേഷപ്രസംഗങ്ങളും കാണാതെ പോവുന്നത് വിചിത്രമാണ്. വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ച പോലിസാണ് നിലവിലെ നിയമമനുസരിച്ച്  സലഫി പ്രസംഗകനെതിരേ യുഎപിഎ ചുമത്തിയത്. ഈ വിവേചനവും ഭീകരനിയമങ്ങളുടെ പ്രയോഗവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് കെ എച്ച് നാസര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 776 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക