|    Oct 17 Tue, 2017 7:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഎപിഎ: സര്‍ക്കാര്‍ നടപടി മുസ്‌ലിം വേട്ടയ്ക്ക് കളമൊരുക്കാന്‍-പോപുലര്‍ ഫ്രണ്ട്

Published : 26th July 2016 | Posted By: sdq

കോഴിക്കോട്: വെള്ളക്കടലാസില്‍ പരാതി ലഭിക്കുമ്പോള്‍ തന്നെ മുന്‍പിന്‍ ആലോചനയില്ലാതെ യുഎപിഎ ചാര്‍ത്തുന്ന ഇടതുസര്‍ക്കാര്‍ നടപടി മുസ്‌ലിംവേട്ടയ്ക്കു കളമൊരുക്കലാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി കുറ്റപ്പെടുത്തി.
നിര്‍ബന്ധ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന കുപ്രചാരണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കൃത്യമായ സംഘപരിവാര അജണ്ടയാണ്. മുംബൈയിലെ ഇസ്‌ലാമിക സ്ഥാപനത്തിലെ ജീവനക്കാരന്‍ അര്‍ഷിദ് ഖുറേഷിക്കെതിരേ ഒരു വ്യക്തിയുടെ പരാതി മാത്രം അടിസ്ഥാനമാക്കി യുഎപിഎ ചാര്‍ത്തിയതിലൂടെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും മുന്‍വിധി ബോധ്യമാവുകയാണു ചെയ്യുന്നത്. മതപ്രബോധനവും വിശ്വാസമാറ്റവും കുറ്റകൃത്യമാക്കാനുള്ള സംഘപരിവാര അജണ്ടയ്ക്ക് ഇടതുസര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. രാഷ്ട്രീയ വിശ്വാസങ്ങളുടെ മാറ്റം പോലെയാണ് മതവിശ്വാസത്തിന്റെ മാറ്റവുമെന്ന കാഴ്ചപ്പാട് അംഗീകരിക്കാന്‍ കഴിയാത്തവരാണ് അസഹിഷ്ണുത പ്രകടിപ്പിച്ചു രംഗത്തുവരുന്നത്. വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുന്നതിനെതിരേ സര്‍ക്കാരും പോലിസും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ബി നൗഷാദ്, എ അബ്ദുല്‍ സത്താര്‍, കെ മുഹമ്മദലി, കെ സാദത്ത്, സി പി മുഹമ്മദ് ബഷീര്‍, എം അബ്ദുല്‍ സലീം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക