|    Feb 18 Sun, 2018 11:37 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഎപിഎ: മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി

Published : 29th January 2017 | Posted By: fsq

Loknath-Behera-

തിരുവനന്തപുരം: യുഎപിഎ ചുമത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡിജിപിയുടെ അധ്യക്ഷതയില്‍ ഇന്നലെ തലസ്ഥാനത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പോലിസ് മേധാവിയുടെ നിര്‍ദേശം. യുഎപിഎ പ്രകാരം എടുത്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തവ പുനപ്പരിശോധിച്ചുവരുകയാണെന്നും ഡിജിപി അറിയിച്ചു. പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ എസ്പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷണവിധേയമാക്കാനും യോഗം തീരുമാനിച്ചു. പോലിസ് മേധാവികളുമായി ഡിജിപി നടത്തിവരുന്ന വീഡിയോ കോണ്‍ഫറന്‍സിങ് ആഴ്ചതോറുമാക്കി. പോലിസ് ട്രെയിനിങ് മെച്ചപ്പെടുത്താന്‍ നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും. ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ബ്രാഞ്ചും കൂടുതല്‍ കാര്യക്ഷമമാക്കും. അന്വേഷണങ്ങള്‍ക്ക് നവീന സങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. പ്ലാന്‍ സ്‌കീം പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ‘റോഡ് മാപ്പിന്റെ’ അടിസ്ഥാനത്തിലാവണമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഡിജിപിമാരായ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍, എഡിജിപിമാരായ ഡോ. ബി സന്ധ്യ, നിതിന്‍ അഗര്‍വാള്‍, ഐജിമാരായ മനോജ് എബ്രഹാം, എം ആര്‍ അജിത്കുമാര്‍, എസ് സുരേഷ്, പി വിജയന്‍, ഡിഐജിമാരായ സ്പര്‍ജന്‍കുമാര്‍, എം പി ദിനേഷ്, ഷെഫീന്‍ അഹ്മദ്, ജില്ലാ പോലിസ് മേധാവിമാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss