|    Nov 20 Tue, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎപിഎ ചുമത്തിയത് ആര്‍എസ്എസുകാരന്റെ പരാതിയില്‍

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒക്ടോബര്‍ 20ന് വിജയദശമിയോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ബഹ്‌റയ്ച്ച് ജില്ലയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഖൈര്‍ ഗ്രാമത്തിലെ 200ഓളം മുസ്‌ലിംകള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് ആര്‍എസ്എസുകാരന്റെ പരാതിയുടെ പേരില്‍ മാത്രമെന്ന് വസ്തുതാന്വേഷണസംഘം. വിജയദശമി ഘോഷയാത്ര സംഘടിപ്പിച്ച അശീഷ്‌കുമാര്‍ ശുക്ല എന്ന സംഘപരിവാര പ്രവര്‍ത്തകന്‍ ബൗന്ധി പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിഗണിച്ച് അന്വേഷണംപോലും നടത്താതെയാണ് അശീഷ് പേരു നല്‍കിയ 80 മുസ്‌ലിംകള്‍ക്കും പേരറിയാത്ത 200ഓളം പേര്‍ക്കുമെതിരേ യുപി പോലിസ് യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച വസ്തുതാന്വേഷണസംഘത്തിലെ അംഗവും എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. അന്‍സാര്‍ ഇന്‍ഡോരി പറഞ്ഞു.
യുഎപിഎയിലെ രാജ്യദ്രോഹവകുപ്പുകള്‍ക്കു പുറമേ ഐപിസിയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ എഫ്‌ഐആറില്‍ നിറയെ വൈരുധ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബധ്‌നാപുര്‍ ലക്ഷ്യമാക്കിയുള്ള ഘോഷയാത്ര ഖൈര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ തോക്കുകളും പിസ്റ്റളുകളും ബോംബുകളും വാളുകളുമായി 200 ഓളം വരുന്ന ആളുകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ്€ശുക്ല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള എഫ്‌ഐആറില്‍ പറയുന്നത്. ആക്രമണത്തില്‍ 50-60 പേര്‍ക്കു മാരകമായി പരിക്കേറ്റതായി പറയുന്നുവെങ്കിലും മൂന്നു പേരുകള്‍ മാത്രമാണു പരാതിയില്‍ വ്യക്തമാക്കിയത്. എഫ്‌ഐആറില്‍ സംഭവം നടന്ന സമയം വ്യക്തമല്ല. എന്നാല്‍, പരാതി നല്‍കിയ സമയം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ പൂര്‍ണമായും സംശയകരമാണെന്ന് രിഹായി മഞ്ച് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ശുഹൈബ് പറഞ്ഞു.
യുഎപിഎ നിയമം ചുമത്താവുന്ന ഒരു കുറ്റവും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമത്തിലെ സെക്ഷന്‍ ഏഴ്, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ- ഐപിസി 147, 148, 295എ, 296, 323, 506 വകുപ്പുകളാണ് മുസ്‌ലിംകള്‍ക്കെതിരേ ചാര്‍ത്തിയത്. പോലിസ് അറസ്റ്റ് ഭീതിയില്‍ ഇവിടെ കടകളൊന്നും തുറക്കാറില്ല. വീടുകളും പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss