|    Oct 17 Wed, 2018 8:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുഎപിഎ ചുമത്തിയത് അപലപനീയം: എസ്ഡിപിഐ

Published : 1st September 2017 | Posted By: mi.ptk

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് ജയരാജന് മേല്‍ യുഎപിഎ ചുമത്തിയതിനെ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശക്തമായി അപലപിച്ചു.  മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന യുഎപിഎ  എന്ന ഭീകരനിയമം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയും പ്രയോഗിക്കുന്നതിന് തുടക്കം കുറിച്ച സിപിഎം ഭരണകൂടത്തിനും, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതൊരു തിരിച്ചറിവുണ്ടാക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രേരിതമായി ഉപയോഗപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ജയരാജന് നേരെ കരിനിയമം ചുമത്തിയിരിക്കുന്നത്. ഇതിനെതിരെ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്ത് വരേണ്ടതാണെന്നും ഇത്തരം കരിനിയമങ്ങള്‍ ഉപയോഗിച്ചു എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിനെ ചെറുക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss