|    Dec 16 Sat, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുഎപിഎ കേസുകളെക്കുറിച്ച് ധവളപത്രമിറക്കണം

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട യുഎപിഎ കേസുകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ ധവളപത്രമിറക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന നിര്‍വാഹിക സമിതിയംഗങ്ങള്‍ വാര്‍ത്താസേളനത്തില്‍ ആവശ്യപ്പെട്ടു.
യുഎപിഎ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍േറത് വഞ്ചനാപരമായ സമീപനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രഖ്യാപനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.  കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഎപിഎ ചുമത്തില്ലെന്ന പരോക്ഷ പ്രഖ്യാപനമാണിത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വഞ്ചാനപരമായ സമീപനത്തിനെതിരേ കൊണ്ട് ഡിസംബര്‍ പത്തിന് കോഴിക്കോട്ട് യുഎപിഎ വിരുദ്ധസേളനം സംഘടിപ്പിക്കുമെന്നും സമിതിയംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss