|    Jul 20 Fri, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുഎന്‍ സേനയെ മ്യാന്‍മറില്‍ വിന്യസിക്കണം: കേരള മുസ്‌ലിം ജമാഅത്ത്‌

Published : 18th September 2017 | Posted By: fsq

 

കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവും വംശീയവുമായ ധ്രൂവീകരണം സൃഷ്ടിച്ച് രാജ്യത്തെ ശിഥിലമാക്കാന്‍ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്നു കേരള മുസ്‌ലിം ജമാഅത്ത് സമാഗമം-17’ആവശ്യപ്പെട്ടു.അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളെ വിവേകപൂര്‍വം വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്തുന്നതിനു പകരം വൈകാരികമായ പ്രതികരണങ്ങളിലൂടെ ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന സമീപനം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കൂവെന്ന് സംഗമത്തില്‍ പറഞ്ഞു.മ്യാന്‍മാറിലെ റോഹിന്‍ഗ്യയില്‍ വംശീയ ഉന്‍മൂലനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോഹിന്‍ ഗ്യന്‍ ജനതയുടെ രക്ഷയ്ക്കു വേണ്ടി യുഎന്‍ സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ല്യാര്‍ സമാഗമം- 17 ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീലുല്‍ ബുഖാരി, സെക്രട്ടറിമാരായ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, തെന്നല അബൂ ഹനീഫല്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, എന്‍ അലി അബ്ദുല്ല, അബ്ദുര്‍റഷീദ് നരിക്കോട്, പ്രഫ. കെഎംഎ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss