|    Dec 13 Wed, 2017 11:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പ് സുതാര്യമാക്കും

Published : 11th April 2016 | Posted By: SMR

ജനീവ: സെക്രട്ടറി ജനറല്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎന്‍. പുതിയ മാറ്റങ്ങളുടെ ഭാഗമായി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരോട് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കാന്‍ അംഗരാജ്യങ്ങള്‍ക്കാവും. കൂടുതല്‍ തുറന്ന പ്രക്രിയയിലൂടെയാവണം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ബാന്‍ കി മൂണിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടതെന്ന് വിവിധ അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 15 അംഗ സുരക്ഷാ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 193 അംഗ ജനറല്‍ അസംബ്ലിയാണ് യുഎന്‍ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക