|    Jul 19 Thu, 2018 5:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനം മ്യാന്‍മര്‍ റദ്ദാക്കി

Published : 29th September 2017 | Posted By: fsq

 

 

യംഗൂണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ സൈനിക ആക്രമണം നടക്കുകയും ലക്ഷക്കണക്കിനു പേര്‍ കൂട്ട പലായനം ചെയ്യുകയും ചെയ്ത റാഖൈന്‍ സംസ്ഥാനത്തേക്കുള്ള യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനം മ്യാന്‍മര്‍ റദ്ദക്കിയതായി യുഎന്‍. ആഗസ്ത് 25ന് ആക്രമണം തുടങ്ങിയ ശേഷം റാഖൈന്‍ സന്ദര്‍ശിക്കാനുള്ള യുഎന്‍ സംഘത്തിന്റെ ആദ്യ നീക്കമായിരുന്നു ഇത്.  റോഹിന്‍ഗ്യകള്‍ക്കെതിരേ സൈനികനീക്കം തുടങ്ങിയ ഉടന്‍ യുഎന്‍ സന്നദ്ധപ്രവര്‍ത്തകരെ മേഖലയില്‍നിന്നു സമ്മര്‍ദം ചെലുത്തി തിരിച്ചയച്ചിരുന്നു. ഇതിന് യാതൊരു വിശദീകരണവും മ്യാന്‍മര്‍ നല്‍കിയിട്ടില്ലെന്നും യുഎന്‍ വക്താവ് അറിയിച്ചു. റാഖൈനില്‍ രോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുകയും നാലു ലക്ഷത്തിലധികം ജനങ്ങള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്യുകയും ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു യുഎന്‍ സംഘം സന്ദര്‍ശനാനുമതി തേടിയിരുന്നത്്. വിവിധ യുഎന്‍ ഏജന്‍സികളുടെ മേധാവികളടങ്ങുന്ന സംഘം റാഖൈന്‍ സന്ദര്‍ശിക്കുമെന്നും മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടിയായിരിക്കും ഇതെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജറിക് ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss