|    Jun 21 Thu, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ രക്ഷാ സമിതി അംഗത്വം : ഇന്ത്യയെ യുഎസ് പിന്തുണയ്ക്കും

Published : 5th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഇന്ത്യക്ക് ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാ സമിതിയില്‍ അംഗത്വം ലഭിക്കുന്നതിനു പിന്തുണയ്ക്കുമെന്ന് യുഎസ്. യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി ഇക്കാര്യം രക്ഷാസമിതിയില്‍ ഉയര്‍ത്തുമെന്ന് യുഎസ് ആഭ്യന്തരവകുപ്പ് അറിയിച്ചു. ആഭ്യന്തരവകുപ്പിന്റെ വക്താവ് ഹെതര്‍ നെഹുര്‍ത്താണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനം വളരെ തൃപ്തികരമായിരുന്നുവെന്നും സന്ദര്‍ശനം പ്രസിഡന്റ് ആസ്വദിച്ചതായും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനു പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂണില്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ഉറപ്പുനല്‍കിയതാണെന്ന് ഹെതര്‍ നെഹുര്‍ത്ത് വെളിപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss