|    Dec 15 Fri, 2017 5:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ രക്ഷാസമിതി യോഗം 11നും 15നും

Published : 3rd December 2017 | Posted By: kasim kzm

ന്യൂയോര്‍ക്ക്: ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി യുഎന്‍ രക്ഷാസമിതി ഈ മാസം 11നും 15നും പ്രത്യേക യോഗം ചേരും. ഉത്തര കൊറിയയുടെ അണ്വായുധ പരീക്ഷണങ്ങളെ കുറിച്ച് 15ന് ചേരുന്ന യോഗം ചര്‍ച്ചചെയ്യും. 11ന് ചേരുന്ന യോഗത്തില്‍ ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുമെന്നും രക്ഷാസമിതി അറിയിച്ചു.
മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ച മൂന്നു യോഗങ്ങളില്‍ അംഗരാജ്യമായ ചൈന വീറ്റോ അധികാരം പ്രയോഗിച്ച് തടഞ്ഞിരുന്നു.
വീറ്റോ രാജ്യങ്ങള്‍ അധികാരം ഉപയോഗിച്ചില്ലെങ്കില്‍ യോഗം ചേരാന്‍ ഒമ്പതു വോട്ടുകള്‍ ആവശ്യമാണ്. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, സെനഗള്‍, സ്വീഡന്‍, ഉക്രെയ്ന്‍, ഉറുഗ്വേയ് എന്നീ ഒമ്പതു രാജ്യങ്ങള്‍ ഇത്തവണ യോഗം ചേരുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം അവസാനം ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്ന് ഭരണാധികാരി കിങ് ജോങ് ഉന്നിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു യുഎസ് യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ കീഴില്‍ രാജ്യം നാസി ഭരണത്തിലെ പീഡനങ്ങളെ ഓര്‍മിപ്പിക്കുന്നതാണെന്ന 2014ലെ യുഎന്‍ റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ആരോപണങ്ങള്‍ ഉത്തര കൊറിയ തള്ളി. 2006ല്‍ ബാലിസ്റ്റിക്, അണ്വായുധ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് യുഎന്‍ ഉത്തര കൊറിയക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക