|    Mar 29 Wed, 2017 1:04 pm
FLASH NEWS

യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി ശ്രീലങ്കയില്‍

Published : 7th February 2016 | Posted By: SMR

കൊളംബോ: യുഎന്‍ മനുഷ്യാവകാശ സമിതി മേധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ നാലുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താമെന്ന വാഗ്ദാനത്തില്‍ നിന്നും ശ്രീലങ്കന്‍ പ്രസിഡന്റ് പിന്‍വാങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. ശ്രീലങ്കന്‍ സൈനികര്‍ക്കെതിരേ നിലനില്‍ക്കുന്ന ആരോപണങ്ങളിലുള്ള അന്വേഷണത്തില്‍ പങ്കാളികളാകാന്‍ വിദേശജഡ്ജിമാര്‍ക്ക് പ്രസിഡന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദേശ ജഡ്ജിമാരെ അന്വേഷണത്തിന്റെ ഭാഗമാകാന്‍ അനുവദിക്കില്ലെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ മാസം അറിയിച്ചത്. 2009ല്‍ ആഭ്യന്തരകലാപം അവസാനിക്കുന്നതിന്റെ അവസാനമാസങ്ങളില്‍ 40,000ത്തോളം തമിഴ് സിവിലിയന്‍മാരെ കൊലപ്പെടുത്തിയെന്നാണ് ശ്രീലങ്കന്‍ സൈന്യത്തിനെതിരേയുള്ള ആരോപണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day