|    Aug 18 Fri, 2017 12:45 am
FLASH NEWS

യുഎന്‍എ സംസ്ഥാന സമ്മേളനം നവംബര്‍ 15, 16 തിയ്യതികളില്‍

Published : 2nd August 2017 | Posted By: fsq

 

തൃശൂര്‍: യുഎന്‍എ സംസ്ഥാന സമ്മേളനം നവംബര്‍ 15, 16 തിയതികളില്‍ എറണാകുളത്ത് നടത്താന്‍ തൃശൂരില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യൂനിറ്റ് സമ്മേളനങ്ങള്‍ സെപ്തംബര്‍ 15ന് മുമ്പും ഒക്ടോബര്‍ 30നുള്ളില്‍ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. നവംബര്‍ 15ന് പ്രതിനിധി സമ്മേളനവും യുഎന്‍എ ജന്മദിനമായ 16ന് ശക്തിപ്രകടനവും പൊതുസമ്മേളനവും നടക്കും. പ്രതികാര നടപടികള്‍ തുടരുന്ന തൃശൂര്‍ അശ്വനി, കോട്ടയം ഭാരത് എന്നിവടങ്ങളില്‍ സമരം ശക്തമാക്കും. അശ്വനിയില്‍ 287 പേരും ഭാരതില്‍ ഒമ്പത് പേരെയുമാണ് നടപടിക്ക് വിധേയമാക്കിയിരിക്കുന്നത്. ഭാരതില്‍ ആഗസ്റ്റ് ഏഴ് മുതല്‍ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കി സമരം ആരംഭിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തി.സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം വി സുധീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാഞ്ചി ബിബിന്‍ എന്‍ പോള്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.അശ്വനി ആശുപത്രിയില്‍ സമരം ചെയ്യുന്ന 287 നഴ്‌സുമാര്‍ക്കായി സംസ്ഥാന കമ്മിറ്റിയുടെ 2.87 ലക്ഷം രൂപയുടെ സഹായം സമരപന്തലില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ജാസ്മിന്‍ഷ യൂണിറ്റ് പ്രസിഡന്റ് എസ് കെ സിനിമോള്‍ക്ക് കൈമാറി. സര്‍ക്കാര്‍ വിളിക്കുന്ന ഒത്തുതീപ്പ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചുമാറുന്ന മാനേജ്‌മെന്റ് അടുത്ത ചര്‍ച്ചയില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് അശ്വനി ഉപരോധിക്കുമെന്ന് യുഎന്‍എ പ്രസിഡന്റ് വ്യക്തമാക്കി. രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, വൈസ് പ്രസിഡന്റുമാരായ ഷോബി ജോസഫ്, രശ്മി പരമേശ്വരന്‍, സിബി മുകേഷ്, അനീഷ് മാത്യു വേരനേനി, ജോ. സെക്രട്ടറിമാരായ സുജനപാല്‍ അച്യുതന്‍, ജിഷ ജോര്‍ജ്, സുഹൈബ് വണ്ണാരത്ത്, ഷിപ്‌സണ്‍ പൗലോസ്, ജനറല്‍ സെക്രട്ടറി എം വി സുധീപ് സംസാരിച്ചു. ഇന്ന് 19ാം ദിവസമാണ് അശ്വനിയിലെ നഴ്‌സുമാര്‍ സമരം തുടരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക