|    Dec 15 Fri, 2017 11:43 am
Home   >  Todays Paper  >  page 9  >  

യുഎന്നില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് സുഷമാ സ്വരാജ്

Published : 27th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാകിസ്താനെതിരേ യുഎന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
പത്താന്‍കോട്ട് ആക്രമണത്തെയും ഉറി ആക്രമണത്തെയും മുന്‍നിര്‍ത്തിയായിരുന്നു സുഷമ ആഞ്ഞടിച്ചത്. ഇന്ത്യയില്‍ പിടിയിലായ ലശ്കര്‍ നേതാവ് ബഹദൂര്‍ അലിയുടെ കുറ്റസമ്മതം പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടത്തുന്ന കടന്നുകയറ്റത്തിന്റെ ജീവിക്കുന്ന തെളിവാണ്. ഇത്തരം തെളിവുകള്‍ നിരത്തുമ്പോള്‍ പാകിസ്താന്‍ അതെല്ലാം തള്ളിക്കളയുകയാണെന്ന് സുഷമ പറഞ്ഞു.
പാകിസ്താനുമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇന്ത്യ സൗഹൃദത്തിനു ശ്രമിച്ചു. സമാധാനചര്‍ച്ചകള്‍ക്കെല്ലാം ഇന്ത്യ ഉപാധികള്‍ മുന്നോട്ടുവയ്ക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്ത് ഉപാധിയാണ് ഇന്ത്യ മുമ്പോട്ടുവയ്ക്കുന്നത്- സുഷമ ചോദിച്ചു.
ബലൂചിസ്താനില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായും അവര്‍ ആരോപിച്ചു. ഭീകരവാദം മനുഷ്യാവകാശ ലംഘനമാണെന്ന് എല്ലാ രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ഇത്തരം സംഘടനകള്‍ക്ക് സഹായം നല്‍കുന്നത് ആരാണെന്നതു പ്രസക്തമാണ്. ഭീകരര്‍ക്ക് പാക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് തികച്ചും ശിക്ഷാര്‍ഹമാണ്.
ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങനെ തന്നെ തുടരും- സുഷമ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക