|    Jul 20 Fri, 2018 8:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്നില്‍ ട്രംപിന്റെ ഇറാന്‍ വിരുദ്ധ പരാമര്‍ശം : ശക്തമായ മറുപടിയുമായി റൂഹാനി

Published : 22nd September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യുഎസ് പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റൂഹാനി നല്‍കിയ മുന്നറിയിപ്പ്. യുഎന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ മുന്നോട്ടുപോവുന്നത് 2015ലെ ആണവകരാര്‍ അനുസരിച്ചാണെന്നും വിവാദ പ്രസ്താവനയുടെ പേരില്‍ ട്രംപ് ഇറാന്‍ ജനതയോട് മാപ്പ് പറയണമെന്നും റൂഹാനി ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ മോശമാവുന്ന സാഹചര്യം ഉണ്ടായാല്‍ അമേരിക്കയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കി. 2015ലെ ആണവകരാറില്‍ നിന്നു പിറകോട്ടു പോവുന്നത്  ഇറാനല്ല. യുഎസ് അതിന്റെ വിശ്വാസ്യത സ്വയം നശിപ്പിക്കുകയാണ്. ഇറാനുമായുണ്ടാക്കിയ ആണവ കാരാര്‍ പുതുതായി അധികാരത്തിലെത്തിയ ഭരണാധികാരികള്‍ തകര്‍ത്താല്‍ അത് അത്യന്തം ഖേദകരമായിരിക്കും. ഇറാന്‍ ആണവായുധ നിര്‍മാണം പുനരാരംഭിച്ചിട്ടുണ്ടെന്ന യുഎസ് ആരോപണവും  അദ്ദേഹം തള്ളി. കരാറില്‍നിന്നു പിറകോട്ടുപോവുന്നത് രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാവുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss