|    Mar 24 Fri, 2017 11:58 am
FLASH NEWS

യുഎന്നിന് വനിതാനേതൃത്വം ഉണ്ടാവേണ്ട സമയം അതിക്രമിച്ചെന്ന് മൂണ്‍

Published : 17th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎന്നിന് വനിതാ നേതൃത്വമുണ്ടാവേണ്ട സമയം അതിക്രമിച്ചെന്നും തന്റെ കാലാവധി കഴിഞ്ഞ ശേഷം ഒരു വനിത യുഎന്‍ സെക്രട്ടറി ജനറലായി സ്ഥാനമേല്‍ക്കണമെന്നാണ് ആഗ്രഹമെന്നും ബാന്‍ കി മൂണ്‍. യുഎന്‍ രൂപീകരിച്ചിട്ട് 70 വര്‍ഷത്തോളമായി. എന്നാല്‍, ഇതുവരെയുണ്ടായ ഏഴു സെക്രട്ടറി ജനറല്‍മാരും പുരുഷന്‍മാരായിരുന്നു. രക്ഷാസമിതിയിലുള്ള 15 രാജ്യങ്ങളും പൊതുസഭയിലെ 193 രാജ്യങ്ങളും ചേര്‍ന്ന് ഒരു വനിതയെ നിര്‍ദേശിക്കണം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും റഷ്യയില്‍ നിന്നും ഇതുവരെ ഒരു പ്രതിനിധിയും ഉണ്ടായിട്ടില്ലെന്നും മൂണ്‍ ചൂണ്ടിക്കാട്ടി.
ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ ഉയരങ്ങളിലേക്കെത്തേണ്ടതുണ്ടെന്നും അവര്‍ക്കു തുല്യപരിഗണന നല്‍കേണ്ടതുണ്ടെന്നും മൂണ്‍ വ്യക്തമാക്കി. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ലാറ്റിന്‍ അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, ആസ്ത്രലേഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളാണ് മല്‍സരത്തിനുള്ളത്. 11 മല്‍സരാര്‍ഥികളില്‍ ആറു പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ്. മൂണിന്റെ അഞ്ചു വര്‍ഷത്തെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക