|    Nov 19 Mon, 2018 12:31 pm
FLASH NEWS
Home   >  Kerala   >  

യുഎഇ സഹായം സ്വീകരിക്കില്ലെന്ന്‌ കേന്ദ്രം , പ്രതിഷേധമുയരുന്നു

Published : 22nd August 2018 | Posted By: G.A.G

ന്യൂഡല്‍ഹി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കാന്‍ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിനുള്ള 700 കോടിയുടെ യു.എ.ഇ സഹായം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ നിലപാടിലുറച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്. അതേസമയം പ്രധാനമന്ത്രി അടക്കമുള്ളവരുമായി യു.എ.ഇ ഭരണാധികാരി സംസാരിച്ച ശേഷമാണ് സഹായ ധനം വാഗ്ദാനം ചെയ്തത് എന്നിരിക്കേ സഹായം നിരസിക്കുന്ന ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന് മു്ന്‍ മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.
ധനസഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ്‌വഴക്കങ്ങളുണ്ടെങ്കില്‍ പൊളിച്ചെറിയണമെന്ന്് ആന്റണി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ചില രാജ്യത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റയടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുത്- ആന്റണി ആവശ്യപ്പെട്ടു. വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദൂരഭിമാനം വെടിയണമെന്ന്് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss