|    Nov 15 Thu, 2018 8:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുഎഇ സഹായം: പ്രതിസന്ധി മറികടക്കാന്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി

Published : 24th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലെ മഹാ പ്രളയത്തില്‍ യുഎഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിലെ പ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തടസ്സങ്ങള്‍ ഔദ്യോഗികതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. വേണ്ടിവന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 3,314 ദുരിതാശ്വാസ ക്യാംപുകളിലായി 12,10,453 പേരുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പല സ്ഥലത്തും ദുരിതബാധിതര്‍ മടക്കയാത്ര തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ 318 കോടി ലഭിച്ചു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 26ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍— പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss