|    Jan 20 Fri, 2017 7:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ സമുദ്ര ജൈവ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നു

Published : 24th July 2016 | Posted By: sdq

അബുദബി: കാലാവസ്ഥ വ്യതിയാനം കാരണം വംശ നാശം നേരിടുന്ന സ്രാവുകളടക്കമുള്ള സമുദ്ര ജീവികളെ സംരക്ഷിക്കാന്‍ യുഎഇ പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിക്കുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രത്തിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനും പരിസ്ഥിതി സംതുലനം പാലിക്കാനും ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ ജലപരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജല വിഭവ പ്രകൃതി സംരക്ഷണ വിഭാഗം അസി. അണ്ടര്‍ സിക്രട്ടറി മറിയം ഹാരിബ് വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 550 തരം സ്രാവുകളുണ്ടെങ്കിലും അറേബ്യന്‍ ഗള്‍ഫ് സമുദ്രത്തില്‍ 30 വിഭാഗം മാത്രമാണുള്ളത്. സ്രാവുകളുടെ വളര്‍ച്ചാ നിരക്ക് നീണ്ടതാണങ്കിലും പ്രത്യുല്‍പ്പാദന ശേഷി കുറവാണ്. അനധികൃതവും അമിതമായ മല്‍സ്യബന്ധനവും കാരണമാണ് സ്രാവുകളുടെ എണ്ണം ഗണ്യമായി കുറയുന്നത്. സമുദ്ര ജൈവ സംരക്ഷണത്തിനായി പ്രാദേശിക അധികൃതരുടെ സഹകരണത്തോടെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ജന്തുജാലങ്ങളെയും സമുദ്രജാലങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി പശ്ചിമേഷ്യയില്‍ ആദ്യമായി നടപടി സ്വീകരിച്ച രാജ്യമാണ് യു.എ.ഇ. രാജ്യത്തെ വിവിധ നഗരസഭകളുടേയും കസ്റ്റംസ് അധികൃതരുടെയും സഹകരണത്തോടെ രാജ്യത്ത് നടക്കുന്ന മല്‍സ്യ ബന്ധനവും കയറ്റുമതിയും ഇറക്കുമതിയും സൂഷ്മായി നിരീക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി. മല്‍സ്യ സമ്പത്തിന് ഭീഷണിയാകുന്ന ചൂണ്ടലുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് വലയില്‍ സ്രാവുകള്‍ കുടുങ്ങിയാല്‍ ഉടനെ തന്നെ ജീവനോടെ കടലില്‍ തന്നെ ഉപേക്ഷിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക