|    Nov 19 Mon, 2018 10:23 am
FLASH NEWS
Home   >  Todays Paper  >  page 10  >  

യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി അബൂദബിയില്‍ എത്തി

Published : 18th October 2018 | Posted By: kasim kzm

അബൂദബി: നാലുദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി. രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയനെ നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി. നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
അബൂദബി ദൂസിത് താനി ഹോട്ടലില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക ഡയറക്ടര്‍ ഒവി മുസ്തഫ, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്— രമേഷ് വി പണിക്കര്‍, അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, കൈരളി ടിവി ഡയറക്ടര്‍ വികെ അഷറഫ്, ലോക കേരള സഭാംഗം കെബി മുരളി , കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ഇന്നും അബൂദബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന—് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്നലെ വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായപ്രമുഖരുമായി സംവദിച്ചു.
ഇന്ന് വൈകിട്ട് എട്ടിന് അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും . യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ ദുബൈയിലും 20ന് ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ മറ്റ് പൊതുപരിപാടികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss