|    Sep 21 Fri, 2018 11:17 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ: വധശിക്ഷയില്‍ ഇളവ് ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം

Published : 30th May 2018 | Posted By: mtp rafeek


ദുബയ്: കൊലപാതക കുറ്റത്തിന് നേരത്തേ വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് റമദാന്‍ പ്രമാണിച്ച് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവ് ചെയ്തിരുന്നു. ജയില്‍ മോചനത്തിന് മൂന്ന് വര്‍ഷം കുടി ബാക്കിയിരിക്കെയാണ് മാപ്പു ലഭിച്ചത്. ഉടന്‍ ജയില്‍ മോചിതരാകുന്ന ഇവര്‍ അടുത്തയാഴ്ച നാട്ടിലേക്കു മടങ്ങു. അല്‍ഐനില്‍ ഒരു പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടവരാണിവര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഒരു ഇന്ത്യന്‍ പ്രവാസി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ ശിക്ഷയില്‍ ഇളവ് ലഭിച്ചത്.

പത്ത് പേരും പഞ്ചാബ് സ്വദേശികളാണ്. സന്നദ്ധ പ്രവര്‍ത്തകനായ എസ്പിഎസ് ഒബ്‌റോയ് എന്ന പ്രവാസിയാണ് നഷ്ടപരിഹാര തുക നല്‍കി ഇവരെ രക്ഷപ്പെടുത്തിയത്. ഇവരില്‍ ആറു പേരുടെ മോചനത്തിനുള്ള നടപടിക്രമങ്ങല്‍ അല്‍ഐന്‍ കോടതിയില്‍ പൂര്‍ത്തീകരിച്ചതായി ഒബ്‌റോയ് പറഞ്ഞു. ബാക്കി നാലു പേരുടെ ക്ലിയറന്‍സ് രേഖകള്‍ അടുത്തയാഴ്ചയോടെ ലഭിക്കും. ഇവര്‍ക്ക് തിരിച്ചു പോകുന്നതിന് ഇന്ത്യന്‍ എംബസി താല്‍ക്കാലിക പാസ്‌പോര്‍ട്ടും ടിക്കറ്റും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2015 ജൂലൈ 12ന് മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെയാണ് ഇവരുടെ മര്‍ദ്ദനമേറ്റ് പാകിസ്താന്‍കാരന്‍ കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss