|    Jun 23 Sat, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎഇ: വധശിക്ഷയില്‍ ഇളവു ലഭിച്ച 10 ഇന്ത്യക്കാര്‍ക്ക് മോചനം

Published : 31st May 2018 | Posted By: kasim kzm

ദുബയ്: കൊലപാതകക്കുറ്റത്തിനു നേരത്തെ വധശിക്ഷ ലഭിച്ച 10 ഇന്ത്യക്കാര്‍ക്കു റമദാന്‍ പ്രമാണിച്ച് മാപ്പു നല്‍കി. കഴിഞ്ഞ വര്‍ഷം ഇവരുടെ വധശിക്ഷയില്‍ ഇളവു ചെയ്തിരുന്നു. ജയില്‍മോചനത്തിന് മൂന്നുവര്‍ഷം കൂടി ബാക്കിയിരിക്കെയാണ് മാപ്പു ലഭിച്ചത്. ഉടന്‍ ജയില്‍ മോചിതരാവുന്ന ഇവര്‍ അടുത്തയാഴ്ച നാട്ടിലേക്കു മടങ്ങും. അല്‍ഐനില്‍ ഒരു പാകിസ്താന്‍കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ടവരാണിവര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഒരു ഇന്ത്യന്‍ പ്രവാസി രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരുടെ ശിക്ഷയില്‍ ഇളവു ലഭിച്ചത്. 10 പേരും പഞ്ചാബ് സ്വദേശികളാണ്. സന്നദ്ധ പ്രവര്‍ത്തകനായ എസ്പിഎസ് ഒബ്‌റോയ് ആണു നഷ്ടപരിഹാര തുക നല്‍കി ഇവരെ രക്ഷപ്പെടുത്തിയത്. 2015 ജൂലൈ 12നു മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനിടെയാണ് പാകിസ്താനി കൊല്ലപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss