|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ.യില്‍ ശക്തമായ മഴ. നിരവധി വാഹനാപകടങ്ങള്‍

Published : 26th November 2018 | Posted By: ke

ദുബയ്: ഇടിയോട് കൂടിയ ശക്തമായ മഴയെ തുടര്‍ന്ന് യുഎഇ.യില്‍ നിരവധി വാഹാനാപകടങ്ങള്‍ക്ക് സാക്ഷിയായി. കല്‍ബയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു അറബ് വംശജന്‍ മരണപ്പെട്ടതായി കല്‍ബ പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതല്‍ 10 വരെ ദുബയില്‍ മാത്രം 147 വാഹനാപകടങ്ങളാണ് സംഭവിച്ചതെന്ന് ദുബയ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ കേണല്‍ മുഹമ്മദ് അല്‍ മുഹൈരി പറഞ്ഞു. ഇതേ സമയത്തിനുള്ളില്‍ 2566 എമര്‍ജന്‍സി ഫോണുകളാണ് കണ്‍ട്രോള്‍ റൂമില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്. വേഗതയേറിയ കാറ്റിനെ തുടര്‍ന്ന് തിരമാലകള്‍ 7 അടി വരെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു കപ്പല്‍ പാം ജുമൈരയില്‍ കരക്കിടിച്ചതിനെ തുടര്‍ന്ന് 7 കപ്പല്‍ ജീവനക്കാരെ ദുബയ് പോലീസ് രക്ഷപ്പെടുത്തി. പ്രധാന പാതകളിലെല്ലാം വെള്ളക്കെട്ട് കാരണം വാഹന ഗതാഗതവും താളം തെറ്റിയിരുന്നു. നവംമ്പറില്‍ 50 വര്‍ഷത്തിനിടക്ക് കിട്ടുന്ന ശക്തമായ മഴയാണിതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റാസല്‍ ഖൈമയിലെ ഷാഹ താഴ്‌വരയിലാണ് ഏറ്റവവും കൂടുതല്‍ ശക്തമായ മഴ ലഭിച്ചിരിക്കുന്നത് ഇവിടെ 59.2 എം.എം. മഴയാണ് പെയതത്. രാവിലെ തന്നെ മഴ പെയ്യാന്‍ തുടങ്ങിയതോടെ നിരവധി രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയച്ചിരുന്നില്ല. മഴയെ തുടര്‍ന്ന് താപ നില 7 ഡിഗ്രി വരെ കുറഞ്ഞിട്ടുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്ന് വിദാ ഹിലുവിലേക്കുള്ള പാത ഷാര്‍ജ പോലീസും ജബല്‍ ജെയ്‌സിലേക്കുള്ള റോഡ് റാസല്‍ ഖൈമ പോലീസും അടച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss