|    Dec 14 Fri, 2018 11:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎഇ ജീവപര്യന്തം വിധിച്ച ബ്രിട്ടിഷ് പൗരന് മോചനം

Published : 27th November 2018 | Posted By: kasim kzm

അബൂദബി: ചാരപ്രവൃത്തിക്കു യുഎഇ ജീവപര്യന്തത്തിനു ശിക്ഷ വിധിച്ച ബ്രിട്ടിഷ് വിദ്യാര്‍ഥി മാത്യു ഹെഡ്ജസ് ജയില്‍മോചിതനായി. മോചനവാര്‍ത്ത ബ്രിട്ടന്‍ സ്വാഗതം ചെയ്തു. യുഎഇയുടെ നടപടി സ്വാഗതാര്‍ഹമെന്നു യുകെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയാണു ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് പിഎച്ച്ഡി വിദ്യാര്‍ഥിയായ മാത്യുവിനെ യുഎഇ കോടതി ജീവപര്യന്തത്തിനു വിധിച്ചത്. യുഎഇ പ്രസിഡന്റ് മാപ്പു നല്‍കിയതിനെ തുടര്‍ന്നാണു ജയില്‍മോചിതനായതെന്നു യുഎഇ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് പ്രസിഡന്റ് ഖലീഫ ബിന്‍ സൈദ് അല്‍ നഹ്‌യാന്‍ മാപ്പു നല്‍കിയ 700 പേരില്‍ ഒരാളാണു മാത്യു ഹെഡ്ജസ്.
നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്യുവിന് രാജ്യംവിടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞങ്ങള്‍ക്കു ലഭിക്കുന്ന ഏറ്റവും നല്ല വാര്‍ത്തയാണു ജയില്‍മോചിതനായതെന്നു ഭാര്യ ഡാനിയേല തെജ്ഡ ട്വിറ്ററില്‍ കുറിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചിട്ടുണ്ട്. മെയ് അഞ്ചിനാണു ദുബയില്‍ രണ്ടാഴ്ചത്തെ സര്‍വകലാശാലാ സന്ദര്‍ശനത്തിന് എത്തിയ മാത്യുവിനെ ചാരക്കുറ്റം ചുമത്തി േപാലിസ് അറസ്റ്റ് ചെയ്യുന്നത്. ഇതേത്തുടര്‍ന്നു യുഎഇക്ക് മേല്‍ കടുത്ത രാജ്യാന്തര സമ്മര്‍ദം ഉയര്‍ന്നിരുന്നു.
എന്നാല്‍ മാത്യുവിനെതിരേ കൃത്യമായ തെളിവുകളുണ്ടായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എമിറേറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss