|    Jul 22 Sun, 2018 9:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎഇ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ കപ്പലുകള്‍ ഉപേക്ഷിക്കുന്നു

Published : 14th September 2017 | Posted By: fsq

 

അബൂദബി: ജീവനക്കാര്‍ക്കു വേതനം നല്‍കാതെ കപ്പലുക ള്‍ കടല്‍ത്തീരങ്ങളില്‍ ഉപേക്ഷിക്കുന്നതു വര്‍ധിക്കുന്നതിനെ തുടര്‍ന്നു മുന്നറിയിപ്പുമായി യുഎഇ. ഇന്ധനം തീര്‍ന്ന കപ്പലുകള്‍ ജീവനക്കാര്‍ക്കു വെള്ളവും ഭക്ഷണവും നല്‍കാതെയാണ് ഉപേക്ഷിക്കുന്നത്.  ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (എഫ്്ടിഎ) ഇത്തരം ഉപേക്ഷിക്കപ്പെടുന്ന ഷിപ്പിങ് കമ്പനികള്‍ക്കെതിരേ മുന്നറിയിപ്പുമായി എത്തിയത്. എണ്ണവില കുത്തനെ താഴ്ന്നതിനെ തുടര്‍ന്നാണ് ഷിപ്പിങ് കമ്പനികള്‍ തകര്‍ച്ച നേരിടുന്നത്.  ഇത്തരം ഉപേക്ഷിക്കപ്പെടുന്ന ഷിപ്പിങ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും എഫ്ടിഎ ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍ ഖത്തിറി മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss