|    Jul 23 Mon, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഎഇ കോണ്‍സുലേറ്റിന് 70 സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനം

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിനു സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിനു നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യുഎഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിനു ബാധകമായിരിക്കും. കേരളം സന്ദര്‍ശിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ്, കെല്‍ട്രോണ്‍ ഇലക്ട്രോ സിറാമിക്‌സ് എന്നീ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം 2012 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തോടെ പരിഷ്‌കരിക്കും. മല്‍സ്യഫെഡ് ജീവനക്കാരുടെ ശമ്പളം പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കും. സര്‍ക്കാര്‍-എയ്ഡഡ് പോളിടെക്‌നിക് കോളജുകളില്‍ അധ്യാപകരുടെ 199 തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ 13 തസ്തികകള്‍ സൃഷ്ടിക്കും. കൂത്തുപറമ്പ് സര്‍ക്കാര്‍ ഐടിഐയില്‍ ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂനിറ്റ് വീതം ആരംഭിക്കും. ഇതിന്  നാലു തസ്തികകള്‍ സൃഷ്ടിക്കും. ഹൈക്കോടതിയില്‍ പുതുതായി അനുവദിച്ച ജഡ്ജിമാരുടെ തസ്തികകള്‍ക്ക് ആനുപാതികമായി 48 ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതി അഞ്ചു ശതമാനം കുറയ്ക്കും. അഞ്ചു വര്‍ഷത്തേക്കാണ് ഇളവ്. നിലവില്‍ 28.75 ശതമാനമാണ് വാറ്റ് നിരക്ക്.  പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് പ്രോല്‍സാഹിപ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ ഒരു ശതമാനം നികുതി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss