|    Dec 10 Mon, 2018 1:44 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ എക്‌സ്‌ചേഞ്ച് വിന്റര്‍ പ്രൊമോഷന് തുടക്കമായി

Published : 29th November 2018 | Posted By: ke

അബുദബി: ആഗോള പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ വിന്റര്‍ പ്രൊമോഷന് തുടക്കം. നവംബര്‍ 17 ന് തുടങ്ങിയ പ്രമോഷന്‍ 45 ദിവസം നീണ്ടുനില്കും. യു എ ഇയിലെ 150ഓളം ശാഖകള്‍ വഴി നടത്തുന്ന വിദേശ വിനിമയം, ബില്‍ പേയ്‌മെന്റ് ഗോ ക്യാഷ് കാര്‍ഡ് നാഷണല്‍ ബോണ്ട് തുടങ്ങി എല്ലാ സേവനങ്ങളും വിന്റര്‍ പ്രൊമോഷനില്‍ ഉള്‍പെടും. ദിവസേന നറുക്കെടുപ്പിലൂടെ 10,000 ദിര്‍ഹം സമ്മാനമായി നേടുന്ന വിജയിയെ യു എ ഇ എക്‌സ്‌ചേഞ്ച് ഫേസ്ബുക്ക് പേജ് വഴി അറിയിക്കും. 450,000 ദിര്‍ഹം ക്യാഷിനു പുറമെ ആറ് ആഴ്ചകളിലായി നടക്കുന്ന നറുക്കെടുപ്പില്‍ ആങണ കാറും സമ്മാനമായി ലഭിക്കാന്‍ ഇത്തവണ അവസരം ഒരുക്കിയിരിക്കുന്നു എന്ന് യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കയ്യിദ് പറഞ്ഞു. വിന്റര്‍ പ്രൊമോഷന്‍ ഡിസംബര്‍ 30ന് അവസാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss