|    Dec 11 Tue, 2018 1:07 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ ഇന്ത്യയിലേക്ക് കടലിലൂടെ റെയില്‍വേ നിര്‍മ്മിച്ചേക്കും

Published : 29th November 2018 | Posted By: ke

അബുദബി: യുഎഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് അറബി കടലിലൂടെ റെയില്‍വേ സര്‍വ്വീസ് ആരംഭിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നു. യുഎഇ യിലെ ഫുജൈറ തുറമുഖത്ത് നിന്ന് ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബൈയിലാക്കാണ് കടലിലൂടെ റെയില്‍വേ പാത പണിയുന്നതിനെ കുറിച്ച് പഠനം നടത്തുന്നത്. യുഎഇ ഉപദേശക സമിതി മേധാവി അബ്ദുല്ല അല്‍ സിഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദബിയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയില്‍ വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനും ചരക്കുകള്‍ കൈമാറാനും ഈ പാത ഉപകരിക്കും. മഹാരാഷ്ട്രയിലെ നര്‍മ്മദ നദിയില്‍ നിന്നും യുഎഇ യിലെക്ക് കുടിവെള്ളം എത്തിക്കാനും തിരിച്ച് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ അതിവേഗ റെയില്‍വേ ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുകയും വ്യാപാര മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2000 കിമി ദൈര്‍ഘ്യമായിരിക്കും ഈ പാതക്ക്. ചൈന ഇതേ രൂപത്തില്‍ റഷ്യയിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കടലിലൂടെ റെയില്‍വേ നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss