|    Jan 24 Tue, 2017 7:00 pm
FLASH NEWS

യുഎഇയുടെ അഭിമാനതാരമായി അംജദ് ജാവേദ്

Published : 2nd March 2016 | Posted By: SMR

ധക്ക: ഏഷ്യാ കപ്പില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തം പേരില്‍ കുറിക്കാന്‍ സാധിച്ചില്ലെങ്കിലും വമ്പ ന്‍ ടീമുകളെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് യുഎഇയും ക്രിക്കറ്റ് ഭൂപടത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. ടീമിന്റെ ഈ വളര്‍ച്ചയ്ക്കു പിന്നില്‍ അംജദ് ജാവേദെന്ന ക്യാപ്റ്റനാണ്. ബാറ്റിങില്‍ കൂറ്റനടികള്‍ക്ക് മിടുക്കനായ ജാവേദ് (സ്‌ട്രൈക്ക് റേറ്റ് 112) ബൗളിങിലും മോശക്കാരനല്ല. ഓരോ 14 പന്തിനിടയിലും വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായിട്ടുണ്ട്. യുഎഇയെ ഏഷ്യാ കപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തിക്കുന്നതിനു യുഎഇ കടപ്പെട്ടിരിക്കുന്നത് ജാവേദിനോടാണ്.
ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ മാന്യമായിട്ടാണ് യുഎഇ കീഴടങ്ങിയത്. ഇനി അവസാന മല്‍സരത്തില്‍ ഇന്ത്യക്കെതിരേ യും ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ യുഎഇയെ സംബന്ധിച്ചിടത്തോളം അത് അഭിമാനകരമായ നേട്ടമാവും. യുഎഇയുടെ മുമ്പുള്ള ഒരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് 35കാരനായ ജാവേദിന് അരികിലുള്ളത്.
യോഗ്യതാറൗണ്ടുള്‍പ്പെടെ ആറു മല്‍സരങ്ങളില്‍ നിന്ന് 12 വിക്കറ്റുകള്‍ പിഴുത ജാവേദാണ് ടൂര്‍ണമെ ന്റില്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത്. 11 വിക്കറ്റുകളുമായി യുഎഇയുടെ തന്നെ മുഹമ്മദ് നവീദാണ് രണ്ടാമത്.
ഏഷ്യാ കപ്പിനു മുമ്പ് യുഎയുടെ ക്രിക്കറ്റ് ടീമിനെ ആരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഐസിസി ആസ്ഥാനമന്ദിരം, പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും മ ല്‍സരങ്ങളുടെ വേദി, ഏറ്റവുമധികം ഏകദിനങ്ങള്‍ കളിച്ച ഷാര്‍ജ എന്നിങ്ങനെ മാത്രമേ യുഎഇ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുള്ളൂ. പക്ഷെ ഇത്തവണത്തെ ഏ ഷ്യാ കപ്പോടെ ഇതിനു മാറ്റം വന്നിരിക്കുന്നു. നിലവാരമുള്ള ക്രിക്കറ്റ് കാഴ്ചവച്ച യുഎഇ ഭാവിയില്‍ ഏഷ്യയിലെ മികച്ച ടീമാവാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞു.
ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യകളിപരിശോധിക്കാം. വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെന്ന നിലയില്‍ കുതിച്ച ലങ്കയെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 129ല്‍ ഒതുക്കാന്‍ യുഎഇക്കു കഴിഞ്ഞു. മൂന്നു വിക്കറ്റെടുത്ത ജാവേദാണ് ടീമിന്റെ തുറുപ്പുചീട്ടായത്. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 115ല്‍ യുഎഇ പോരാട്ടമവസാനിപ്പിച്ചു. ബാറ്റിങില്‍ കുറച്ചുകൂടി അനുഭവസമ്പത്തും മികവും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ യുഎഇ അദ്ഭുത ജയം കൊയ്യുമായിരുന്നു.
രണ്ടാമത്തെ കളിയില്‍ ബംഗ്ലാദേശിനെയും യുഎ ഇ വെള്ളം കുടിപ്പിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെന്ന നിലയില്‍ തുടങ്ങിയ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് 133 റണ്‍സില്‍ യുഎഇ ഒതുക്കി. മറുപടിയില്‍ ഒന്നിന് 25 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ തുടങ്ങിയെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നതോടെ യുഎഇ 82 റണ്‍സിനു പുറത്തായി.
പാകിസ്താനെതിരായ അവസാന കളിയില്‍ മൂന്നിന് 12 റണ്‍സെന്ന നിലയിലേക്ക് വീണെങ്കിലും നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 129 റണ്‍സ് പടുത്തുയര്‍ത്താന്‍ യുഎഇക്കു സാധിച്ചു. മറുപടിയില്‍ പാക് മുന്‍നിരയെ യുഎഇ ശരിക്കും വിറപ്പിച്ചു. മൂന്നിന് 12 റണ്‍സെന്ന നിലയി ല്‍ പതറിടയ പാകിസ്താനെതിരേ യുഎഇ അട്ടിമറി ജയം നേടിയേക്കാമെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ ശുഐബ് മാലിക് (63*), ഉമര്‍ അക്മല്‍ (50*) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ യുഎഇക്ക് ജയം നിഷേധിച്ചു. പാകിസ്താനു ജയിക്കാന്‍ 26 പന്തില്‍ 40 റണ്‍സ് വേണമെന്നിരിക്കെ മാലിക്കിനെ ക്യാച്ച് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച അവസരം യുഎഇ പാഴാക്കിയിരുന്നു. അടുത്ത രണ്ടോവറുകളില്‍ 12, 23 റണ്‍സുകള്‍ വാരിക്കൂട്ടി പാകിസ്താന്‍ ജയം കൈക്കലാക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 182 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക