|    Dec 17 Mon, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎഇയില്‍ പൊതുമാപ്പ് അവസാനിച്ചു; പരിശോധന കര്‍ശനമാക്കും

Published : 1st December 2018 | Posted By: kasim kzm

ദുബയ്: അനധികൃത താമസക്കാര്‍ക്ക് പിഴയും തടവും ഇല്ലാതെ രാജ്യം വിടാനും മറ്റു ജോലിയില്‍ പ്രവേശിക്കാനും അവസരം നല്‍കിയിരുന്ന പൊതുമാപ്പ് അവസാനിച്ചു. ശനിയാഴ്ച മുതല്‍ നിയമലംഘകരെ പിടികൂടാനായി പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. നിയമലംഘകര്‍ക്ക് ജോലിയോ അഭയമോ നല്‍കുന്നവര്‍ക്ക് അരലക്ഷം ദി ര്‍ഹം വരെ പിഴചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആഗസ്ത് 1 മുതല്‍ ഒക്ടോബ ര്‍ 31 വരെയായിരുന്നു ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഒരുമാസം കൂടി നീട്ടുകയായിരുന്നു. ഭര്‍ത്താവിന്റെ തൊഴില്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളും ഈ വര്‍ഷം പൊതുമാപ്പ് ഉപയോഗിച്ചു നാട്ടിലെത്തി. ഇത്തവണത്തെ പൊതുമാപ്പില്‍ നിയമലംഘകരായ നിരവധിപേര്‍ നിയമവിധേയമായി പുതിയ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
ആറുവര്‍ഷത്തിനു ശേഷമാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മുന്‍വര്‍ഷങ്ങളിലെ പൊതുമാപ്പില്‍ ഈ അവസരം ഉപയോഗിച്ച് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്കു പോയിരുന്നെങ്കിലും ഇത്തവണത്തെ പൊതുമാപ്പില്‍ ഇന്ത്യക്കാര്‍ വളരെ കുറവായിരുന്നെന്ന് ഇന്ത്യ ന്‍ നയതന്ത്രവക്താക്കള്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss