|    Aug 22 Wed, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  page 10  >  

യുഎഇയില്‍ പൊതുമാപ്പ്് ; സഹായ വുമായി നോര്‍ക്ക റൂട്ട്‌സ്

Published : 8th August 2018 | Posted By: kasim kzm

തിരുവനന്തപുരം: യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നോര്‍ക്ക റൂട്ട്‌സ്.
മടങ്ങിവരുന്നവരെ സഹായിക്കാനായി വിപുലമായ സംവിധാനം നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ യുഎഇയിലും കേരളത്തിലും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ യുഎഇയിലെ മലയാളികളെ സഹായിക്കാനായി നിയോഗിച്ചു. പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇവരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം ലഭ്യമാക്കും. തിരികെ വരുന്നവരെ സഹായിക്കാനും ചെലവുകള്‍ പൂര്‍ണമായും വഹിക്കാനുമായി ധാരാളം പ്രവാസികള്‍ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു പ്രവാസിക്കും അനാഥത്വം ഉണ്ടാവാതിരിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഓഫിസില്‍ നിര്‍ത്തിവച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനം ഇന്നു പുനരാരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss