|    Oct 18 Wed, 2017 7:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎഇയില്‍ നികുതിക്ക് സമഗ്ര നിയമമായി

Published : 2nd August 2017 | Posted By: fsq

 

അബൂദബി: യുഎഇയില്‍ വാറ്റ് ഉള്‍പ്പെടെ നികുതി നടപ്പാക്കാനുള്ള പദ്ധതിക്കായി സമഗ്ര നിയമത്തിനു രൂപം നല്‍കി. അടുത്ത വര്‍ഷം ആദ്യം മുതലാണ് വാറ്റ് ഉള്‍പ്പെടെയുള്ള നികുതി ഏര്‍പ്പെടുത്തുന്നത്. നികുതിസമാഹരണം, ടാക്‌സ് റിട്ടേണ്‍, നികുത അടയ്ക്കാനുള്ള നടപടി ക്രമങ്ങള്‍, റീഫണ്ട്, ഓഡിറ്റിങ് എന്നിവയെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അംഗീകാരം നല്‍കി. ഇതിനായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്്ടിഎ) രൂപീകരിച്ചിട്ടുണ്ട്. നിയമപ്രകാരം രാജ്യത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകള്‍ അഞ്ചുവര്‍ഷം സൂക്ഷിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ പിഴ നല്‍കേണ്ടിവരും. എഫ്ടിഎയുടെ കീഴില്‍ ടാക്‌സ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കും. നികുതിദാതാക്കള്‍ക്കു വേണ്ടി എഫ്ടിഎയുമായി ആശയവിനിമയം നടത്താനുള്ള ചുമതലകള്‍ ഇവര്‍ക്കായിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക