|    Oct 23 Mon, 2017 8:37 am
Home   >  News now   >  

യുഎഇയില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് സൗജന്യ താമസം

Published : 19th July 2016 | Posted By: sdq

ദുബയ്: മാസവേതനം രണ്ടായിരം ദിര്‍ഹത്തില്‍ താഴെ വാങ്ങുന്ന എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ താമസസൗകര്യം ഏര്‍പ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അമ്പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും ഈ ഉത്തരവ് ബാധകമാവുകയെന്നും നിയമം ഡിസംബറില്‍ പ്രാബല്യത്തിലാകുമെന്നും യുഎഇ മാനവവിഭവമന്ത്രി സഖര്‍ ഖൊബാഷ് വ്യക്തമാക്കി. 500 പേരില്‍ കുറവുള്ള സ്ഥാപനങ്ങളിലെ താമസ കേന്ദ്രങ്ങള്‍ 2014ലെ ഉത്തരവ് പ്രകാരമുള്ള നിലവാരം പുലര്‍ത്തിയിരിക്കണം. ലേബര്‍ ക്യാംപുകളിലെ നിലവാരം ഉയര്‍ത്താന്‍ വേണ്ടി അധികൃതര്‍ തുടര്‍ച്ചയായ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
തൊഴില്‍ മാര്‍ക്കറ്റിലെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ക്ക് സൗജന്യമായി താമസം ഒരുക്കാന്‍ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ നിരന്തരം സന്ദര്‍ശിച്ച് അവരുടെ ജീവിതനിലവാരം പഠിച്ചാണ് മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത്. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക