|    Aug 16 Wed, 2017 11:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇയിലെ ആദ്യ വനിതാ ബാര്‍ബറായി സാമന്താ ലോയിഡ്

Published : 1st August 2017 | Posted By: shins

ദുബൈ: യുഎഇയില്‍ ആദ്യമായി ഒരു വനിത ബാര്‍ബറാവാനുള്ള ലൈസന്‍സ് സ്വന്തമാക്കി. ബ്രിട്ടിഷ് യുവതി സാമന്താ ലോയിഡ് ആണ് പുരുഷന്‍മാരുടെ ബാര്‍ബറാവാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടിലെ ചാപ് ആന്റ് കമ്പനി എന്ന സലൂണാണ് ബ്രിട്ടീഷ് യുവതിയെ നിയമിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ഇതാദ്യമായാണ് പുരുഷന്‍മാരുടെ മുടിവെട്ടാന്‍ ഒരു വനിതയ്ക്ക് ലൈസന്‍സ് നല്‍കുന്നത്. സാമന്തയ്ക്ക് കൂട്ടായി ബിനാക ഹെസ്‌ലോപ്പ് എന്ന മറ്റൊരു വനിതാ ബാര്‍ബറും ഇവിടെ ജോലിക്കെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ചതുര്‍ നക്ഷത്ര പദവിക്ക് മുകളിലുള്ള ഹോട്ടലുകളിലെ സലൂണുകളിലല്ലാതെ സ്ത്രീകള്‍ പുരുഷന്‍മാരുടെ മുടി മുറിക്കാന്‍ ദുബൈ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഈ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സാമന്തയ്ക്ക് അവസരം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക