|    Jan 23 Mon, 2017 8:13 am

യാസ്മിന്‍ അഹമ്മദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Published : 7th September 2016 | Posted By: SMR

കൊച്ചി: യുവാക്കളുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനെ (29) എന്‍ഐഎ പ്രത്യേക കോടതി മൂന്നു ദിവസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ കസ്റ്റഡിയില്‍ വിട്ടു.
രാത്രിയില്‍ ചോദ്യം ചെയ്യരുത്. വനിതാ പോലിസുകാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണം തുടങ്ങിയ വ്യവസ്ഥകളോടെയാണു കസ്റ്റഡി. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ അറസ്റ്റിലായ യാസ്മിനെ ഇന്നലെയാണ് ഇവിടത്തെ കോടതിയില്‍ ഹാജരാക്കിയത്. നാലു വയസ്സുള്ള മകനും യാസ്മിനൊപ്പമുണ്ടായിരുന്നു.
കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുല്ല റഷീദിനടുത്തേക്കു പോവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് യാസ്മിന്‍ പിടിയിലായത്. കാസര്‍കോട്ടു നിന്ന് നാടുവിട്ട 14 മുതിര്‍ന്നവരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘത്തെ നയിച്ചതു റഷീദാണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. കാസര്‍കോട് സ്വദേശിയാണു റഷീദ്. ആദ്യ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യാസ്മിന്‍ മലപ്പുറത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുമ്പോഴാണു റഷീദിനെ വിവാഹം കഴിച്ചത്. മലയാളി യുവതീ യുവാക്കളെ കൂട്ടത്തോടെ കാണാതായ കേസില്‍ റഷീദ് ഒന്നാംപ്രതിയാണ്.
യാസ്മിനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക