|    Jun 27 Tue, 2017 4:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യാസീന്‍ മാലിക് ഗുരുതരാവസ്ഥയില്‍; ജയിലില്‍ മരുന്നുമാറി കുത്തിവച്ചെന്ന് റിപോര്‍ട്ട്

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസീന്‍ മാലിക് ഗുരുതരാവസ്ഥയില്‍. ശരീരത്തിന്റെ ഒരു വശം തളര്‍ന്നുപോയ യാസീന്‍ മാലിക് ശ്രീനഗര്‍ സൗറ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയിലെ ഐസിയുവിലാണുള്ളത്.
ജയിലില്‍ മാലിക്കിന് പനി ബാധിച്ചപ്പോള്‍ തെറ്റായ മരുന്ന് കുത്തിവച്ചതാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതെന്നു റിപോര്‍ട്ടുണ്ട്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനുശേഷമുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് മറ്റു നേതാക്കള്‍ക്കൊപ്പം അറസ്റ്റിലായ മാലിക് ജൂലൈ ഒമ്പത് മുതല്‍ ജയിലിലാണ്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ജയിലധികൃതര്‍ ഖൈബര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അവിടെനിന്ന് സൗറയിലേക്കു മാറ്റുകയായിരുന്നു.
നേരത്തേ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ മാലിക്കിന് നിരവധി രോഗങ്ങളുണ്ട്. അദ്ദേഹത്തിന് ജയിലില്‍ ചികില്‍സ നിഷേധിക്കപ്പെട്ടതായി ഭാര്യ മഷാല്‍ മാലിക് ആരോപിച്ചിരുന്നു.  സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മതിയായ ചികില്‍സ ലഭിക്കാത്തതിനാല്‍ നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും ജെകെഎല്‍എഫ് വക്താവ് പറഞ്ഞു. നേരത്തേ സൈന്യത്തിന്റെ കസ്റ്റഡിയില്‍ നടത്തിയ ടെസ്റ്റില്‍ ഗുരുതര രോഗങ്ങള്‍ കണ്ടെത്തിയതായും ശരീരഭാരം 15 കിലോ കുറഞ്ഞതായും മഷാല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക