|    May 23 Wed, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യാസിര്‍ വധത്തിലെ മുഖ്യപ്രതിക്കും പങ്കുള്ളതായി സൂചന

Published : 29th November 2016 | Posted By: SMR

തിരൂരങ്ങാടി: ഫൈസല്‍ വധത്തില്‍ തിരൂര്‍ യാസിര്‍ വധക്കേസിലെ ഒന്നാംപ്രതിക്കും പങ്കുള്ളതായി സൂചന. ഇയാളെ തേടി അന്വേഷണസംഘം കഴിഞ്ഞ ദിവസം തിരൂര്‍ തൃക്കണ്ടിയൂരിലെ വീട് വളഞ്ഞുവെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതായാണു വിവരം. കേസില്‍ ഗുഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരും കൊലപാതക കൃത്യം നിര്‍വഹിച്ച മൂന്നുപേരുമാണ് ഇനി അറസ്റ്റിലാവാനുള്ളതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവര്‍ ആരാണെന്ന് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പോലിസ് വ്യാപകമായി വലവീശിയിട്ടുണ്ട്. വൈകാതെ ഇവര്‍ പിടിയിലാവുമെന്നാണ് സൂചന.
സൗദിയില്‍വച്ച് മതം മാറിയ ഫൈസല്‍ മാസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ശേഷം ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ മറ്റു അംഗങ്ങളും മതം മാറുമെന്ന ഭീതിയില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദാണ് വിവരം സംഘപരിവാര കേന്ദ്രത്തിന് നല്‍കിയത്. പ്രധാന പ്രതികള്‍ പിടിയിലാവുന്നതോടെ കൊലപാതകത്തിലെ ചുരുളഴിയും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss