|    Aug 20 Mon, 2018 6:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യാസിര്‍ വധക്കേസ്: പ്രതി പിടിയില്‍

Published : 23rd March 2018 | Posted By: kasim kzm

തിരൂര്‍: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂര്‍ പഴംകുളങ്ങര ആമപ്പാറക്കല്‍ യാസിറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ നാലാംപ്രതി പുറത്തൂര്‍ പുതുപ്പള്ളി ചന്ദനപ്പറമ്പില്‍ സുരേന്ദ്രന്‍ (45) 20 വര്‍ഷത്തിനു ശേഷം പിടിയില്‍. ആറു പ്രതികളുള്ള കേസില്‍ ഒരു പ്രതിയായ രവി കൊല്ലപ്പെട്ടു. മറ്റുള്ളവരെ സുപ്രിംകോടതി വെറുതെവിട്ടിരുന്നു.
1998 ആഗസ്ത് 28നാണ് ആര്‍എസ്എസുകാര്‍ യാസിറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ അസീസിനും ഗുരുതര പരിക്കേറ്റിരുന്നു. ആര്‍എസ്എസുകാരായിരുന്ന ഇരുവരും ഇസ്്‌ലാം സ്വീകരിച്ചതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss