|    Oct 21 Sun, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യാസിന്‍ മാലിക് അറസ്റ്റില്‍ ; മീര്‍വായിസ് വീട്ടുതടങ്കലില്‍

Published : 8th September 2017 | Posted By: fsq

 

ശ്രീനഗര്‍: ജെകെഎല്‍എഫ് നേതാവ് യാസിര്‍ മാലികിനെ പോലിസ് അറസ്റ്റ് ചെയ്തു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് മീര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കി. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തിനു പുറത്ത് ഇന്ന് ധര്‍ണയിരിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. മാലികിനെ ഈ മാസം 11 വരെ സെന്‍ട്രല്‍ ജയിലിലടച്ചു. മീര്‍വായിസ് ഡല്‍ഹിയില്‍ പോവുന്നതു തടയാനാണു വീട്ടുതടങ്കലിലാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യദ് അലിഷാ ഗീലാനി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീട്ടുതടങ്കലിലാണ്. എന്‍ഐഎ പീഡിപ്പിക്കുന്നതിനെതിരേ ധര്‍ണ നടത്തി അറസ്റ്റ് വരിക്കാനാണു മൂന്നു നേതാക്കളും തീരുമാനിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss