|    Oct 16 Tue, 2018 9:04 am
FLASH NEWS

യാന്‍മാര്‍ ഡീസല്‍ എന്‍ജിനുകള്‍ പ്രദര്‍ശിപ്പിച്ചു

Published : 25th January 2017 | Posted By: fsq

 

മലപ്പുറം: പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ മല്‍സ്യബന്ധന ചെലവ് കുറയ്ക്കുന്നതിനു വേണ്ടി മല്‍സ്യഫെഡും ഹൈദരാബാദിലെ നാഷനല്‍ ഇന്വവേഷന്‍ ഫൗേഷന്‍, യാന്‍മാര്‍ കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ചെറിയ യാന്‍മാര്‍ ഡീസല്‍ എന്‍ജിന്റെ പ്രദര്‍ശനം താനൂര്‍ മല്‍സ്യബന്ധന ഹാര്‍ബറില്‍ നടന്നു. മണിക്കൂറില്‍ 2.50 ലിറ്റര്‍ ഡീസല്‍ മാത്രം മതിയാവുന്ന എന്‍ജിനാണ് ഇത്. ഈ എന്‍ജിന്‍ ഉപയോഗിക്കുമ്പോള്‍ മല്‍സ്യബന്ധന ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കാ ന്‍ സാധിക്കും. 1.85 ലക്ഷം വിലവരുന്ന  യാന്‍മാര്‍ ഡീസല്‍ എന്‍ജിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം സബ്‌സിഡി  നല്‍കു ം. ബാക്കി തുക മല്‍സ്യഫെഡ് മുഖേന എന്‍സിഡിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വായ്പയായോ പണമായോ മല്‍സ്യഫെഡില്‍ നിന്നു വാങ്ങിക്കാവുന്നതാണ്. കുര്‍മോസ് മറൈന്‍ മാനേജര്‍ ഷോണ്‍ ജോസഫ്, എന്‍ജിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് മല്‍സ്യത്തൊഴിലാളികളെ ബോധവല്‍ക്കരിച്ചു.    പരിപാടിയില്‍ മല്‍സ്യഫെഡ് ഭരണസമിതി അംഗങ്ങളായ കെപി ബാപ്പുട്ടി,  ബി പി ഹംസക്കോയ, ജില്ലാ മാനേജര്‍  ശ്യാം സുന്ദര്‍ സംസാരിച്ചു. മല്‍സ്യത്തൊഴിലാളി സംഘം പ്രസിഡ ന്റുമാര്‍, സെക്രട്ടറിമാര്‍, പ്രൊജക്റ്റ് ഓഫിസര്‍മാര്‍, തൊഴിലാളികള്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss