|    Apr 21 Sat, 2018 12:04 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യാത്ര വൈകിപ്പിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കം: മഅ്ദനി

Published : 5th July 2016 | Posted By: mi.ptk

Kerala-based-PDP-leader-Abd

നെടുമ്പാശ്ശേരി: തന്റെ വിമാനയാത്ര തടഞ്ഞതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നു സംശയിക്കുന്നതായി അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു. ബോഡിങ് പാസും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണു യാത്രയ്ക്കു തടസ്സം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായത്. ഇപ്പോഴെങ്കിലും എത്താന്‍ സാധിച്ചതില്‍ നന്ദിപറയുന്നു. കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ കേസുമായി ബന്ധപ്പെട്ട യാതൊന്നും സംസാരിക്കാന്‍ കഴിയില്ല. വീണ്ടും കേരളത്തിലെത്തി മാതാപിതാക്കള്‍ക്കും എല്ലാ സഹോദരങ്ങള്‍ക്കുമൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ചതിനു സര്‍വശക്തനായ ദൈവത്തിനു നന്ദിപറയുന്നു. നീതിനിഷേധം നേരിടുന്ന തനിക്കു നീതി ലഭ്യമാക്കാനാവശ്യമായ പിന്തുണ നല്‍കുന്ന, ജാതിമത ഭേദമെന്യേ മുഴുവന്‍ ജനങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും മഅ്ദനി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss